English മലയാളം

Blog

Perarivalan

 

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന് പരോള്‍ അനുവദിച്ച് മദ്രാസ് ഹൈക്കോടതി. രണ്ടാഴ്ചത്തേക്കാണ് പരോള്‍ അനുവദിച്ചത്. പേരറിവാളന്റെ ജയില്‍ മോചനത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു രണ്ട് വര്‍ഷം കഴിഞ്ഞു. എന്നാല്‍ ഇതുവരെ ഗവര്‍ണറുടെ അംഗീകാരം ലഭിച്ചിട്ടില്ല.

Also read:  ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി  കേരളത്തെ തിരഞ്ഞെടുത്തു ;ഈ നേട്ടം ജനങ്ങൾക്ക് അവകാശപ്പെട്ടത്  :മുഖ്യമന്ത്രി

ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതില്‍ സുപ്രീംകോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേസില്‍ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം 20 വര്‍ഷമായിട്ടും പൂര്‍ത്തിയാകാത്തതിനെയും ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചിരുന്നു.

Also read:  തലശ്ശേരിയിൽ പുതിയ കോടതി സമുച്ചയം വരുന്നു 

പേരറിവാളനുള്‍പ്പെടെ കേസിലെ 7 പ്രതികളെ വെറുതെ വിടാന്‍ തമിഴ്നാട് സര്‍ക്കാര്‍ 2018 സെപ്റ്റംബറിലാണ് തീരുമാനിച്ചത്. കേസിലെ പ്രതികളില്‍ പേരറിവാളന്റെയും 2 പേരുടെയും ദയാഹര്‍ജി രാഷ്ട്രപതി തീര്‍പ്പാക്കുന്നതിലുണ്ടായ കാലതാമസം കണക്കിലെടുത്ത് വധശിക്ഷ ജീവപര്യന്തമാക്കാന്‍ സുപ്രീംകോടതി 2014 ല്‍ തീരുമാനിക്കുകയും ഉണ്ടായി.