ഹൈദരാബാദ്: തമിഴ് സിനിമാതാരം രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് താരത്തെ ഇന്ന് രാവിലെ ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രജനി തന്റെ പുതിയ ചിത്രം ‘അണ്ണാത്തെ’യുടെ ഹൈദരാബാദ് ഷെഡ്യൂളില്‍ പങ്കെടുത്തു വരികയായിരുന്നു. ചിത്രീകരണ സംഘത്തിലെ എട്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് 23-ന് ചിത്രീകരണം നിര്‍ത്തിവയ്ക്കാന്‍ കാരണമായി. അതേസമയം രജനീകാന്തിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്നും കണ്ടെത്തിയിരുന്നു.
ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന താരത്തിന് നിലവില്‍ കോവിഡ് ലക്ഷണങ്ങള്‍ ഇല്ല. എന്നാല്‍ രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലാണ് അദ്ദേഹത്തെ ആശപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഇടയാക്കിയത്. രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍ ആവുന്നതുവരെ നിരീക്ഷണം തുടരുമെന്നും അതിനു ശേഷമേ ഡിസ്ചാര്‍ഡ് ചെയ്യൂവെന്നും അപ്പോളോ ആശുപത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.