ഡല്‍ഹിയിലെ കര്‍ഷക സമരത്തെ അവഗണിച്ച് കേരളത്തില്‍ വന്ന് പിന്തുണ പ്രഖ്യാപിക്കുന്നു. രാഹുല്‍ഗാന്ധിയുടെ വിശാല മനസ്‌കത പ്രശംസനീയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ തുടരാന്‍ കാരണം കോണ്‍ഗ്രസ് നയങ്ങളാണ്. വയനാട് ജില്ലയിലെ കര്‍ഷകര്‍ക്ക് എന്താണ് സംഭവിച്ചത് എന്നെങ്കിലും രാഹുല്‍ അന്വേഷിക്കണം. കോണ്‍ഗ്രസ് നിര്‍ദയം നടപ്പാക്കിയ കര്‍ഷക വിരുദ്ധ നയങ്ങളുടെ ഫലമാണ് ഇപ്പോഴത്തെ സമരം. കോണ്‍ഗ്രസിന്റെ കരങ്ങളില്‍ കര്‍ഷകരുടെ ചോരയുണ്ട്. അവരോട് നിരുപരാധികം മാപ്പുപറയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കി. കേരളം ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ്. രാജ്യത്ത് ഏറ്റവും അഴിമതിയുള്ളത് യുപിയിലാണ്. കേരളത്തിലെ അതിഥി തൊഴിലാളികളില്‍ 15 ശതമാനം പേരും ഉത്തര്‍പ്രദേശുകാരാണ്. യുപിയില്‍ നിന്നുള്ള അതിഥി തൊഴിലാളികളോട് ചോദിച്ചാല്‍ കേരളത്തിന്റെ മെച്ചം മനസ്സിലാകും. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങളും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും യുപിയിലാണ്. രാഹുല്‍ഗാന്ധിക്കും യോഗി ആദിത്യനാഥിനും ഇടതുപക്ഷത്തിനെതിരെ ഒരേവികാരമാണ്.
ഇഎംസിസിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ഓരോ ആരോപണവും അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ നടപടികള്‍ തെറ്റായതുകൊണ്ടല്ല ധാരണാപത്രം റദ്ദാക്കിയത്. സമൂഹത്തില്‍ തെറ്റിദ്ധാരണയുടെ കണിക പോലും അവശേഷിക്കാതിരിക്കാനാണ് നടപടി. സര്‍ക്കാര്‍ നയത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമായി ഒരു പദ്ധതിയും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.