ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍നിന്ന് യുവ തുര്‍ക്കികള്‍ പുറത്തുപോയതുകൊണ്ട് പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ലെന്ന് രാഹുല്‍ ഗാന്ധി. യുവ നേതാക്കള്‍ പുറത്തുപോകുന്നതുകൊണ്ട് പാര്‍ട്ടിക്ക് കോട്ടമൊന്നും സംഭവിക്കില്ല. മറിച്ച് പുതിയ നേതാക്കളുടെ ഉദയത്തിന് ഉപകരിക്കുമെന്നും രാഹുല്‍ പറഞ്ഞു.
മധ്യപ്രദേശില്‍നിന്നും ജ്യോതിരാദിത്യ സിന്ധ്യയുടെ കൂറുമാറ്റത്തിന്റെയും രാജസ്ഥാനില്‍ സച്ചിന് പൈലറ്റിന്റെ ഇടയലിന്റെയും പശ്ചാത്തലത്തിലാണ് രാഹുലിന്റെ പരാമര്‍ശം. എന്നാല്‍ ആരുടെയും പേര് പറഞ്ഞ് അല്ലായിരുന്നു രാഹുലിന്റെ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിങ്ങായ എന്‍.എസ്.യു ഐയുമായി സംവദിക്കവെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.