ഗാസിയാബാദ്: ഗാസിയാബാദില്‍ വെടിയേറ്റ് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. രാമരാജ്യം വാഗ്ദാനം ചെയ്ത ബിജെപി സര്‍ക്കാര്‍ ഗുണ്ടാരാജ് ആണ് നടപ്പിലാക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആക്രമണത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്റെ കുടുംബത്തിന് രാഹുല്‍ ഗാന്ധി അനുശോചനം അറിയിച്ചു. ബന്ധുവായ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിവര്‍ക്കെതിരെ പരാതി നല്‍കിയതിനാണ് വിക്രം ജോഷിയെന്ന മാധ്യമപ്രവര്‍ത്തകനെ അക്രമികള്‍ വെടിവെച്ച് കൊന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ നേരത്തെ പ്രിയങ്കാ ഗാന്ധിയും യോഗി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
अपनी भांजी के साथ छेड़छाड़ का विरोध करने पर पत्रकार विक्रम जोशी की हत्या कर दी गयी। शोकग्रस्त परिवार को मेरी सांत्वना।
वादा था राम राज का, दे दिया गुंडाराज।
— Rahul Gandhi (@RahulGandhi) July 22, 2020
തിങ്കളാഴ്ച രാത്രിയാണ് പെണ്‍മക്കള്‍ക്കൊപ്പം യാത്ര ചെയ്തിരുന്ന വിക്രം ജോഷിയ്ക്കു നേരം അക്രമികള്‍ വെടിയുതിര്‍ത്തത്. തലയ്ക്ക് വെടിയേറ്റ അദ്ദേഹം ഇന്ന് രാവിലെയാണ് മരിച്ചത്. സംഭവത്തില്‍ ഒമ്പത് പേരെ അറസ്റ്റ്‌ചെയ്യുകയും അന്വേഷണത്തില്‍ അനാസ്ഥ കാണിച്ച രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.