English हिंदी

Blog

tharr

 

ന്യൂഡല്‍ഹി: രാജ്യതലസ്ഥാന കര്‍ഷക സമരത്തിന്റെ മറവില്‍ നടക്കുന്ന അക്രമങ്ങളെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. റിപ്പബ്ലിക്ക് ദിനമായ ഇന്ന് കര്‍ഷകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായതിനെ കുറിച്ചാണ് രാഹുല്‍ ഇങ്ങനെ പ്രതികരിച്ചത്. അക്രമം ഒന്നിനും പരിഹാരമല്ലെന്നും ആര്‍ക്ക് പരിക്കേറ്റാലും അത് ഈ രാജ്യത്തിനേല്‍ക്കുന്ന മുറിവാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.


അതേസമയം, ചെങ്കോട്ടയില്‍ ഉയരേണ്ടത് ദേശീയ പതാക മാത്രമാണെന്നും കര്‍ഷകര്‍ അവിടെ കൊടിമരത്തില്‍ അവരുടെ പതാക ഉയര്‍ത്തിയത് തെറ്റാണെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞു. കര്‍ഷകസമരത്തിന്റെ പേരില്‍ നടത്തിയ അക്രമങ്ങളോടും ചെങ്കോട്ടയില്‍ എത്തി കര്‍ഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ സിഖ് പതാക ഉയര്‍ത്തിയ സംഭവത്തോടും പ്രതികരിക്കുകയായിരുന്നു ശശി തരൂര്‍. കര്‍ഷകരുടെ സമരം തുടക്കം മുതല്‍ പിന്തുണയ്ക്കുന്ന ഒരാളാണ് ഞാന്‍. അക്രമത്തിന്റെ മാര്‍ഗ്ഗം യാതൊരു വിധത്തിലും സമ്മതിക്കാനാവില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

Also read:  രാഹുല്‍ഗാന്ധി ഹത്രാസിലേക്ക്; വാഹനമോടിക്കുന്നത് പ്രിയങ്ക ഗാന്ധി