താമസ സൗകര്യത്തിനും മറ്റു ചിലവുകള്‍ക്കുമായി ചെലവിനുള്ള തുക ഗ്യാരണ്ടി നല്‍കുന്നതിനാണ് ഇതെന്ന് ട്രാവല്‍ ഏജന്‍സികള്‍ വിശദീകരിക്കുന്നു
ദോഹ : ഖത്തറിലേക്ക് ഓണ്‍ അറൈവല്‍ വീസയിലെത്തുന്നവര്‍ക്ക് ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ വേണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.
ഖത്തര്‍ സിവില്‍ ഏവിയേഷന്‍, എമിഗ്രേഷന്‍ വകുപ്പുകളെ ഉദ്ധരിച്ചാണ് എയര്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ബാങ്ക് അക്കൗണ്ടില്‍ 5000 റിയാലിനു തുല്യമായ തുക ബാലന്‍സ് ഉണ്ടാകുകയും യാത്രക്കാരന്റേയോ കൂടെയാത്ര ചെയ്യുന്ന അടുത്ത ബന്ധുക്കളുടെയോ പേരില്‍ ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡ് സൂക്ഷിക്കുകയും വേണം.
യാത്രയ്ക്ക് മുമ്പായി ഇതിന്റെ രേഖകള്‍ ഇഹ്തിറാസ് അനുമതിക്കായി അപ് ലോഡ് ചെയ്യണം.
ഇതിനൊപ്പം ആറുമാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട്, മടക്ക ടിക്കറ്റ്, ഖത്തറില്‍ താമസിക്കുന്ന സമയം വരെയുള്ള ഹോട്ടല്‍ ബുക്കിംഗ് കണ്‍ഫര്‍മേഷന്‍ എന്നിവയും ഇതിനൊപ്പം വേണം.