ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ കഴിഞ്ഞിരുന്ന 85 വയസ്സു പ്രായമായ രോഗി മരണമടഞ്ഞതോടെ ഖത്തറിലെ ആകെ കോവിഡ് മരണം 616 ആയി ഉയര്‍ന്നു.
ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 343 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
148 പേര്‍ കൂടി രോഗമുക്താരായി. നിലവില്‍ 2,923 പേരാണ് നിലവില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചവര്‍. ഇവരില്‍ 162 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 36 പേര്‍ ആശുപത്രി ചികിത്സ തേടി. ഇതില്‍ ഒരാളെ ഐസിയുവിലേക്ക് മാറ്റി.
آخر مستجدات فيروس كورونا في قطر
Latest update on Coronavirus in Qatar#سلامتك_هي_سلامتي #YourSafetyIsMySafety pic.twitter.com/QX8liHt86q— وزارة الصحة العامة (@MOPHQatar) December 27, 2021
ഖത്തറിലെ 90 ശതമാനം പേരും കോവിഡ് വാക്‌സിന്‍ എടുത്തവരാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 52 ലക്ഷം പേരാണ് കോവിഡ് വാക്‌സിന്‍ എടുത്തത്. 2022 ഏപ്രില്‍ മാസത്തോടെ 100 ശതമാനം പേര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.