പുതിയ കമ്പനികള്‍ ആരംഭിക്കാന്‍ നിരവധി ഓഫീസുകളില്‍ കയറിഇറങ്ങേണ്ടതില്ല. ഏകജാലക സംവിധാനത്തിലൂടെ ഇനി നടപ്പിലാകും .
ദോഹ : പുതിയ കമ്പനികള്‍ ആരംഭിക്കാന്‍ സംരംഭകര്‍ക്ക് ലളിതമായ നടപടിക്രമങ്ങളും ഏകജാലക സംവിധാനവും ഏര്‍പ്പെടുത്തി ഖത്തര്‍ വാണിജ്യ-വ്യവസായ മന്ത്രാലയം.
ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്നാണ് എസ്റ്റാബ്ലിഷ്‌മെന്റ് രജിസ്‌ട്രേഷന്‍ ഏകജാലക സംവിധാനത്തിലൂടെ ഏര്‍പ്പാടാക്കിയത്. ഇതിനായി എന്ന സര്‍ക്കാര്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കണം.
തങ്ങളുടെ സേവനം കൂടുതല്‍ ലളിതവും സുതാര്യവുമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഒപ്പം രാജ്യത്ത് വ്യവസായ സൗഹൃദാന്തരീക്ഷം കൂടുതല്‍ വിപുലമാക്കാനുമുള്ള ശ്രമവും ഉണ്ടെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
വാണിജ്യ ലൈസന്‍സിനായി എസ്റ്റാബ്ലിഷ്‌മെന്റ് രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കാന്‍ പാസ്‌പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ യൂണിഫൈഡ് ഐഡന്റന്റി സെന്റര്‍ എന്നിവയുടെ സേവനങ്ങള്‍ പോര്‍ട്ടലിലെ ഏകജാലക സംവിധാനത്തിലൂടെ സാധിക്കും.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 200 റിയാല്‍ പണം അടച്ചാല്‍ എസ്റ്റാബ്ലിഷ്‌മെന്റ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി വാണിജ്യ ലൈസന്‍സ് വെബ് പോര്‍ട്ടലിലെ ഏകജാലക സംവിധാനത്തിലൂടെ ലഭിക്കും.
മെട്രാഷ്2 എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാകും ലൈസന്‍സ് ലഭ്യമാകുക.
#MOCIQATAR in cooperation with #MOIQatar launched a new service to issue establishment registrations, to upgrade the business service system in #Qatar, and to encourage the country’s investment and trade environment, through the Single Window Platform. https://t.co/Qe3zYxKZ3M. pic.twitter.com/M9OMzaRB90
— وزارة التجارة والصناعة (@MOCIQatar) February 27, 2022
ഇതു കൂടാതെ പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ആഭ്യാന്തര മന്ത്രാലയത്തിന്റെ യൂണിഫൈഡ് സെര്‍വീസ് സ്റ്റേഷന്‍ എന്നിവടങ്ങളിലെ സേവന കേന്ദ്രങ്ങളിലൂടെയും ഇക്കാര്യങ്ങള്‍ ചെയ്യാനാകും.
വാണിജ്യ ലൈസന്‍സുകള്‍ പുതുക്കാനും പുതിയവ രജിസ്റ്റര്‍ ചെയ്യാനും നഷ്ടപ്പെട്ട ലൈസന്‍സ് വീണ്ടും ലഭ്യമാക്കാനും എല്ലാം ഈ സംവിധാനത്തിലൂടെ സാധിക്കും.












