English हिंदी

Blog

uae visa

1500 ദിര്‍ഹം ശമ്പളമുണ്ടാകുമെന്ന് വിശ്വസിപ്പിച്ചാണ് ഏജന്റ് തൊഴിലാളികളെ യുഎഇയിലെത്തി ച്ചത്. പാസ്പോര്‍ട്ട് കൈവശമില്ലാത്തതിനാല്‍ നാട്ടില്‍ പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് തൊഴി ലാളികള്‍

ഷാര്‍ജ : ഏജന്റുമാരുടെ ചതിയില്‍ കുടുങ്ങി വിസ തട്ടിപ്പിനിരയായ 8 ഇന്ത്യന്‍ തൊഴിലാളികള്‍ ജോ ലിയും പാസ്പോര്‍ട്ടുമില്ലാതെ യുഎഇയില്‍ ദുരിതത്തില്‍. 1500 ദിര്‍ഹം ശമ്പളമുണ്ടാകുമെന്ന് വിശ്വ സിപ്പിച്ചാണ് ഏജന്റ് തൊഴിലാളികളെ യുഎഇയിലെത്തിച്ചത്. പാസ്പോര്‍ട്ട് കൈവശമില്ലാത്തതിനാ ല്‍ നാട്ടില്‍ പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് തൊഴിലാളികള്‍.

Also read:  വന്ദേ ഭാരത് മിഷൻ : യാത്രക്കാർക്ക് ഇനി നേരിട്ട് ടിക്കറ്റ് എടുക്കാം

മാര്‍ച്ച് 5ന് യുഎഇയില്‍ എത്തിയ തൊഴിലാളികള്‍ ഒരു മാസത്തോളം താല്‍ക്കാലിക പാര്‍പ്പിട കേന്ദ്ര ത്തിലായിരുന്നു താമസം. ഇതിനിടെ പാസ്പോര്‍ട്ടുകള്‍ ഏജന്റ് വാങ്ങിവച്ചു. ഭക്ഷണമോ വെള്ളമോ ചെലവിന് പണമോ ലഭിക്കാതെ ദുരിതമനുഭവിക്കേണ്ടിവന്നുവെന്നും തൊഴിലാളികള്‍ പറഞ്ഞു. ഹി ദായത്ത് അടൂര്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകന്റെ സഹായത്തോടെ തൊഴിലാളികളെ കോണ്‍സുലേ റ്റില്‍ എത്തിച്ചിട്ടുണ്ട്. പാസ്പോര്‍ട്ട് ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അതിന് ശേ ഷം ഏതെങ്കിലും കമ്പനിയില്‍ ജോലി ശരിപ്പെടുത്താന്‍ ശ്രമിക്കുമെന്നും ഹിദായ ത്ത് പറഞ്ഞു.

Also read:  നബി ദിനം പ്രമാണിച്ച് യുഎഇയില്‍ എട്ടിന് അവധി ; സ്വകാര്യ മേഖലയില്‍ ശമ്പളത്തോടെ അവധി

ഒരു മാസം മുമ്പാണ് 500ഓളം നഴ്സുമാര്‍ വിസാ തട്ടിപ്പ് സംഘത്തിന്റെ ചതിയിലകപ്പെട്ട് ദുബൈ യിലെത്തിയത്. ഒന്നര ലക്ഷം രൂപയിലധികം ശമ്പളം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് സംഘം ന ഴ്സുമാരെ കബളിപ്പിച്ചത്. രണ്ടര മുതല്‍ നാല് ലക്ഷം വരെ വിസക്ക് പണം നല്‍കിയാണ് നഴ്സുമാര്‍ യുഎഇയിലെത്തിയത്. കോവിഡ് വാക്സിനേഷന്‍ വ്യാപകമാക്കിയ സമയത്ത് യുഎഇയില്‍ കൂടുതല്‍ നഴ്സുമാരെ ആവശ്യമുണ്ടാ യിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് ഏജന്‍സികള്‍ തട്ടിപ്പ് നടത്തിയത്.

Also read:  ഷെയ്ഖ് ഖലീഫയുടെ വേര്‍പാട് : ഇന്ത്യയില്‍ ദുഖാചരണം