ദുബായ്: ഖത്തറുമായുള്ള യുഎഇയുടെ കര, കടല്‍, വ്യോമ അതിര്‍ത്തികള്‍ ശനിയാഴ്ച തുറക്കും. സൗദിയില്‍ സമാപിച്ച ജി.സി.സി ഉച്ചകോടിയില്‍ അല്‍ഉല കരാറില്‍ ഒപ്പുവെച്ചതോടെ ഖത്തറുമായുള്ള വാണിജ്യബന്ധങ്ങളും യാത്രകളും യു.എ.ഇ പുനരാരംഭിക്കാന്‍ ഒരുങ്ങുന്നത്. യുഎഇ വാര്‍ത്താ ഏജന്‍സിയായ വാം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ചൊവ്വാഴ്ച ഖത്തറുമായുള്ള വ്യോമാതിര്‍ത്തി, കര, കടല്‍ അതിര്‍ത്തി എന്നിവ സൗദി തുറന്നിരുന്നു. ഖത്തര്‍ എയര്‍വേയ്‌സ് ഇന്നലെ മുതല്‍ സൗദി അറേബ്യന്‍ വ്യോമാതിര്‍ത്തി വഴി നിരവധി വിമാന സര്‍വീസുകളും പുനരാരംഭിച്ചു.