ഖത്തറിലെ കോവിഡ് പ്രതിവാര കേസുകളില്‍ വന്‍ വര്‍ദ്ധനവ് നവംബര്‍ മാസം ആദ്യ വാരം 820 ആയിരുന്നത് ഡിസംബര്‍ അവസാന വാരമായപ്പോഴേക്കും 3,011 ആയി വര്‍ദ്ധിച്ചു.
ദോഹ : വിദേശത്ത് നിന്നെത്തിയ 270 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഖത്തറിലെ പുതിയ കോവിഡ് കേസുകള്‍ പുതുവത്സര ദിനം 833 ആയി. 168 പേര്‍ കൂടി രോഗമുക്തിനേടി. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത 236 പേര്‍ വിചാരണ നേരിടുമെന്ന് ഖത്തര്‍ പ്രോസിക്യൂുഷന്‍ വിഭാഗം അറിയിച്ചു.
കോവിഡ് വ്യാപനം തടയുന്നതിന് വിവിധ വകുപ്പുകള്‍ക്കൊപ്പം പൊതുജനങ്ങളും ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലം അഭ്യര്‍ത്ഥിച്ചു.
COVID-19 Patients With Mild and Moderate Symptoms Can Safely Isolate at Home. pic.twitter.com/UcX7OR28gd
— مؤسسة الرعاية الصحية الأولية (@PHCCqatar) January 1, 2022
കോവിഡ് ലഘു രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ വീടുകളില്‍ സെല്‍ഫ് ക്വാറന്റൈനില്‍ കഴിയണമെന്നും വരും ദിനങ്ങളില്‍ രോഗ വ്യാപനം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും ഖത്തര്‍ പ്രാഥമികാരോഗ്യ സേവന കേന്ദ്രം അറിയിച്ചു. ചെറിയ തോതില്‍ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആശുപത്രികളിലോ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലോ ചികിത്സ തേടേണ്ടതില്ല..പത്തു ദിവസം ഇവര്‍ വീടുകളില്‍ തന്നെ ഐസലോഷനില്‍ കഴിയുകയാണ് വേണ്ടതെന്ന് പ്രാഥമികാരോഗ്യ കേന്ദ്രം അറിയിച്ചു.
വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് സഹായം ആവശ്യമുണ്ടെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെന്‍ട്രലൈസ്ഡ് ഐസലൊഷന്‍ സര്‍വ്വീസസിന്റെ 16000 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.