ചണ്ഡിഗഢ്: കേന്ദ്ര സര്‍ക്കാരിനെതിരെ കര്‍ഷക പ്രതിഷേധം തുടരുന്നതിനിടെ പഞ്ചാബിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. ഫലം പ്രഖ്യാപിച്ച ഏഴ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനും കോണ്‍ഗ്രസ് സ്വന്തമാക്കി. മോഗ, ഹോഷിയാര്‍പൂര്‍, കപുര്‍ത്തല, അബോഹര്‍, പത്താന്‍കോട്ട്, ബതാല, ബതിന്‍ എന്നീ ഏഴ് മിന്‍സിപ്പള്‍ കോര്‍പ്പറേഷനുകളും പാര്‍ട്ടി ഭരണം പിടിച്ചു. 53 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് തിളക്കമാര്‍ന്ന ജയം സ്വന്തമാക്കുന്നത്. തെരഞ്ഞെടുപ്പ് നടന്ന മൊഹാലിയിലെ ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും.
ബതിന്‍ഡയില്‍ കോണ്‍ഗ്രസ് 50 ല്‍ 43 വാര്‍ഡുകളിലും ജയിച്ചു. അബോഹറില്‍ 50 വാര്‍ഡില്‍ ഒരിടത്തു മാത്രമാണ് പരാജയം നേരിട്ടത്. കപൂര്‍ത്തലയില്‍ 40 സീറ്റില്‍ മൂന്നെണ്ണം മാത്രം ശിരോമണി അകാലിദള്‍ വിജയിച്ചപ്പോള്‍ മറ്റ് സീറ്റുകള്‍ കോണ്‍ഗ്രസ് സ്വന്തമാക്കി.