ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹവുമായി പിഎസ്എല്‍വി സി-49 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് ദൌത്യം. പ്രതികൂല കാലാവസ്ഥയ്ക്കിടെയാണ് സി-49ന്റെ വിക്ഷേപണം.അഞ്ച് മിനിറ്റ് നേരം കൗണ്ട്ഡൗണ്‍ നിര്‍ത്തിവെച്ചിരുന്നു.
കോവിഡ് കാലത്തെ ഐഎസ്ആര്‍ഒയുടെ ആദ്യദൗത്യമാണിത്. ഒന്‍പത് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനാണ് ശ്രമിക്കുന്നത്. ലിത്വാനിയ (1-ടെക്നോളജി ഡെമോസ്‌ട്രേറ്റർ), ലക്സംബർഗ് (ക്ലിയോസ് സ്പേസിന്റെ 4 മാരിടൈം ആപ്ലിക്കേഷൻ ഉപഗ്രഹങ്ങൾ), യുഎസ് (4-ലെമൂർ മൾട്ടി മിഷൻ റിമോട്ട് സെൻസിംഗ് സാറ്റലൈറ്റുകൾ) എന്നിവയാണ് വിദേശത്തുനിന്നുള്ള ഒൻപത് ഉപഗ്രഹങ്ങൾ. എന്നാൽ, ഇന്ത്യൻ റഡാർ ഇമേജിങ് സാറ്റലൈറ്റ് ഇഒഎസ് -01 (മുൻപ് റിസാറ്റ് -2 ബിആർ 2) സിന്തറ്റിക് അപ്പേർച്ചർ റഡാർ (എസ്എആർ) ഭ്രമണപഥത്തിൽ എത്തിക്കലാണ് പിഎസ്‌എൽവി-സി 49 ന്റെ പ്രാഥമിക ലക്ഷ്യം. നാലാംഘട്ട ജ്വലനം പൂര്‍ത്തിയായി. അടുത്ത ഘട്ടത്തില്‍ ഉപഗ്രഹങ്ങള്‍ വേര്‍പെടും.
WATCH ISRO launches EOS01 and 9 customer satellites from Satish Dhawan Space Centre in Sriharikota pic.twitter.com/2ifOeAYIpx
— ANI (@ANI) November 7, 2020
ഏത് കാലാവസ്ഥയിലും ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന തരത്തിലാണ് ഈ ഉപഗ്രഹത്തിലെ സംവിധാനങ്ങൾ. ഉപഗ്രഹത്തിന് രാവും പകലും ചിത്രമെടുക്കാൻ കഴിയുന്നതിനാല്‍ ഇത് ശത്രുക്കളെ നിരീക്ഷിക്കാനും സിവിലിയൻ പ്രവർത്തനങ്ങൾക്കും ഉപയോഗപ്രദമാകും. രണ്ട് സ്ട്രാപ്പ്-ഓൺ ബൂസ്റ്റർ മോട്ടോറുകളുള്ള പിഎസ്‌എൽവി റോക്കറ്റിന്റെ ഡിഎൽ വേരിയന്റാണ് ഇസ്‌റോ ഈ ദൗത്യത്തിനായി ഉപയോഗിക്കുന്നത്. ഖര ദ്രാവക ഇന്ധനങ്ങളാൽ പ്രവർത്തിക്കുന്ന നാല് സ്റ്റേജ് / എൻജിൻ റോക്കറ്റാണ് പിഎസ്‌എൽവി.











