പി.എസ്.സി നിയമനങ്ങളില്‍ സുതാര്യമായി നടത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒഴിവുകളുടെ അഞ്ചിരട്ടി കണക്കാക്കിയാണ് പി.എസ്.സി പട്ടിക തയ്യാറാക്കുന്നത്. പട്ടികയിലുള്ള 80 ശതമാനം പേര്‍ക്കും നിയമനം ലഭിക്കാന്‍ സാധ്യത കുറവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിനെ പരമാവധി ചെയ്യാന്‍ കഴിയുന്നത് ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യല്‍ മാത്രമാണ്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച്ച വരുത്തുന്ന അധികാരികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ ഓര്‍ഡിനന്‍സ് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.