തിരുവനന്തപുരം: തീപിടിത്തത്തില്‍ ദുരൂഹതയേറുന്നു. സെക്രട്ടേറിയറ്റില്‍ തീയണയ്ക്കാന്‍ വൈകിയതിലും ദുരൂഹത. ഒരു സ്റ്റേഷന്‍ ഓഫീസര്‍ ഉള്‍പ്പെടെ ആറ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സെക്രട്ടേറിയറ്റ് ഡ്യൂട്ടിയിലുണ്ട്. എന്നാല്‍ തീയണയ്ക്കാന്‍ ഫയര്‍ എക്‌സറ്റിംഗ്വിഷര്‍ ഉപയോഗിച്ചില്ല. മുറിയുടെ വാതില്‍ തുറക്കാന്‍ കഴിയത്തതുകൊണ്ടാണ് പുറത്തുനിന്ന് ഫയര്‍ഫോഴ്‌സിനെ വിളിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.
അതേസമയം, പ്രോട്ടോക്കോള്‍ ഓഫീസില്‍ എത്തുന്നതെല്ലാം ഇ ഫയലുകള്‍ അല്ല. ഭൂരിഭാഗവും സൂക്ഷിച്ചിരിക്കുന്നത് പേപ്പര്‍ ഫയലുകളായിട്ടാണ്. നയതന്ത്ര പാര്‍സല്‍ അനുമതി സംബന്ധിച്ചവയും പേപ്പര്‍ ഫയലുകളാണ്. വിവിഐപി പരിഗണന, ഗസ്റ്റ് ഹൗസില്‍ മുറി അനുവദിക്കല്‍ എന്നിവയും ഇ ഫയലുകളല്ല. ഏതെല്ലാം കത്തിനശിച്ചുവെന്നത് എ കൗശിഗന്റെ നേതൃത്വത്തില്‍ അന്വേഷിക്കും.











