ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നിയമത്തിനെതിരെയുള്ള കര്‍ഷകരുടെ പ്രതിഷേധത്തിന് പിന്തുണ അര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കാര്‍ഷിക നിയമമെന്ന പേര് മാത്രമാണുള്ളതെന്നും അതിന്റെ ആനുകൂല്യം മുഴുവന്‍ കോടിപതികളായ സുഹൃത്തുക്കള്‍ക്ക് ആയിരിക്കുമെന്നും പ്രിയങ്ക പറഞ്ഞു.
‘പേര് കാര്‍ഷിക നിയമം, പക്ഷേ എല്ലാ ആനുകൂല്യങ്ങളും കോടിപതികളായ സുഹൃത്തുക്കള്‍ക്കും. കര്‍ഷകരുമായി ചര്‍ച്ച നടത്താതെ എങ്ങനെ കാര്‍ഷിക നിയമം തയാറാക്കാനാകും. ഇതില്‍ കൃഷിക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാതിരിക്കാന്‍ എങ്ങനെ സാധിക്കും. സര്‍ക്കാര്‍ കര്‍ഷകരെ കേള്‍ക്കാന്‍ തയാറാകണം. നമുക്കൊരുമിച്ച് കര്‍ഷകരെ പിന്തുണച്ച് ശബ്ദമുയര്‍ത്താം’ -പ്രിയങ്ക ഗാന്ധി പറഞ്ഞു
ഡല്‍ഹി, ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധവുമായി തടിച്ചുകൂടിയ ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് പിന്തുണയുമായി നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. നാലാം ദിവസത്തിലേക്ക് കടന്ന സമരത്തിന് ശക്തി പകരാന്‍ കൂടുതല്‍ കര്‍ഷകര്‍ സമരത്തിന് എത്തുകയാണ്. കര്‍ഷകര്‍ക്ക് പുറമെ മറ്റു വിവിധ ജനങ്ങളും സമരത്തിന് ഐക്യദാര്‍ഢ്യമായി ഡല്‍ഹിയിലെത്തുന്നുണ്ട്. ഇന്നലെ വരെ ദില്ലി ചലോ എന്ന പേരിലായിരുന്നു സമരം ദില്ലി ഖരാവോ എന്നാക്കി മാറ്റിയിട്ടുണ്ട്. ഡല്‍ഹിയിലേക്കുള്ള മുഴുവന്‍ വഴികളും അടച്ചാണ് കര്‍ഷകരുടെ സമരം പുരോഗമിക്കുന്നത്.











