ഹത്രാസിൽ സവര്‍ണര്‍ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ദലിത് പെണ്‍കുട്ടിയെ അധിക്ഷേപിച്ച് ബിജെപി നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്ത്. നാണമില്ലാത്ത ബിജെപി എന്ന ഹാഷ്ടാഗില് ഇരക്ക് വേണ്ടത് നീതിയാണെന്നും അധിക്ഷേപമല്ലെന്നും പ്രിയങ്ക ട്വീറ്റു ചെയ്തു.
..Her body has been burned without the participation or consent of her family.
SHE DESERVES JUSTICE NOT SLANDER.
2/2#बेशर्मBJP
— Priyanka Gandhi Vadra (@priyankagandhi) October 8, 2020
ഹത്രാസിലുണ്ടായത് നീചമായ കുറ്റകൃത്യമാണ്. അവളുടെ മൃതദേഹം കുടുംബത്തെ മാറ്റിനിര്‍ത്തി ദഹിപ്പിച്ചു. പെണ്‍കുട്ടിയുടെ സ്വഭാവം മോശമാണെന്നു വരുത്താനും അതിക്രമത്തിന്റെ ഉത്തരവാദിത്തം അവര്‍ക്കാണെന്നു വരുത്താനുമായി കഥകളുണ്ടാക്കുന്ന നടപടി അരോചകവും പിന്തിരിപ്പനുമാണെന്നും പ്രിയങ്ക വിവിധ ട്വീറ്റുകളിലായി കുറിച്ചു.