അബുദാബി: യു.എ.ഇ തലസ്ഥാനമായ അബുദാബിയിലെ സ്വകാര്യ സ്കൂളുകളില്‍ സെപ്റ്റംബറിൽ പുതിയ അധ്യയന വർഷമാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ എല്ലാ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും കോവിഡ് 19 പരിശോധന നടത്തണമെന്നും അബുദാബി എജുക്കേഷൻ ആൻഡ് നോളജ് (ആദെക്) വിഭാഗം വ്യക്തമാക്കി.
സ്കൂളുകൾക്ക് ഇതു സംബന്ധമായി മാർഗനിർദേശങ്ങൾ ലഭിച്ചു. സ്കൂളുകൾ തുറക്കുന്നത് സംബന്ധമായ കൂടുതൽ മാർഗനിർദേശങ്ങൾ വൈകാതെ ലഭ്യമാകുമെന്നും അറിയിച്ചു. അബുദാബിയിൽ ഒട്ടേറെ ഇന്ത്യൻ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്.
എല്ലാ രക്ഷിതാക്കളും വിദ്യാർഥികളും അൽ ഹൊസൻ (AlHosn) ആപ്പ് തങ്ങളുടെ മൊബൈൽ ഫോണിൽ ഡൗൺ ലോഡ് ചെയ്യണം. കൂടാതെ, അടുത്തകാലത്ത് ഇവർ സഞ്ചരിച്ച വിവരങ്ങള്‍ രേഖപ്പെടുത്താനാണിത്. സ്കൂളുകളിലെത്തുന്ന എല്ലാവരും മാസ്ക് ധരിച്ചിരിക്കണം. ഉച്ചഭക്ഷണ സമയത്ത് മാത്രമേ ഇത് മാറ്റാൻ പാടുള്ളൂ.












