രാജ്യത്ത് മൂന്ന് വാക്സിനുകൾ പരീക്ഷണത്തിന്റെ നിർണായക ഘട്ടത്തിലാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവർക്കും വാക്സീൻ ലഭ്യമാക്കാൻ പദ്ധതി തയാറാണ്. വാക്സീൻ ഉൽപാദനത്തിന് നടപടികൾ ആരംഭിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു . സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ച് ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.



















