ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ അക്രമ സംഭവങ്ങളോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയിലെ സംഘര്‍ഷങ്ങള്‍ വേദനിപ്പിച്ചുവെന്ന് പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ച സംഭവമാണ്. നടക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വാക്‌സിന്റെ കാര്യത്തില്‍ ഇന്ത്യ സ്വയംപര്യാപ്തത നേടി. വാക്‌സിന്‍ മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കി സഹായിക്കാന്‍ ഇന്ത്യക്ക് കഴിയുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.