ഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ ഇന്ന് നടന്ന ആര്‍മി ഗാര്‍ഡ് ബെറ്റാലിയന്റെ ചാര്‍ജ് കൈമാറ്റ ചടങ്ങ്, രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് വീക്ഷിച്ചു. ആദ്യ ഗൂര്‍ഖ റൈഫിള്‍സിന്റെ അഞ്ചാം ബെറ്റാലിയന്‍ ആണ് രാഷ്ട്രപതിഭവനില്‍ സെറിമോണിയല്‍ ആര്‍മി ഗാര്‍ഡ് ബെറ്റാലിയന്‍ പദവിയില്‍ മൂന്നര വര്‍ഷത്തെ സേവനത്തിനുശേഷം ചാര്‍ജ് കൈമാറിയത്. ചടങ്ങില്‍, സിഖ് റെജിമെന്റിലെ ആറാം ബറ്റാലിയന്‍ ചാര്‍ജ് ഏറ്റെടുത്തു.
കരസേനയിലെ വിവിധ ഇന്‍ഫെന്ററി യൂണിറ്റുകളാണ്, ഊഴമനുസരിച്ച് രാഷ്ട്രപതി ഭവനിലെ ആര്‍മി ഗാര്‍ഡ് ബെറ്റാലിയന്‍ പദവിയില്‍ സേവനമനുഷ്ഠിക്കുന്നത്. വിശിഷ്ട വ്യക്തികള്‍ക്കുള്ള ഗാര്‍ഡ് ഓഫ് ഓണര്‍, സ്വാതന്ത്ര്യദിന, റിപ്പബ്ലിക് ദിന പരേഡുകള്‍, ബീറ്റിംഗ് ദി റിട്രീറ്റ് തുടങ്ങിയ ആചാരപരമായ ചടങ്ങുകളില്‍ പങ്കെടുത്ത് പ്രകടനം നടത്തുന്നത് ആര്‍മി ഗാര്‍ഡ് ബെറ്റാലിയന്‍ ആണ്.










