മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്കയുടെ 15% മൂലധന സബ്‌സിഡിയോടെ 30 ലക്ഷം രൂപ വരെ സ്വയം സംരഭം തുടങ്ങാന്‍ വായ്പ നല്‍കും. നിലവില്‍ 16 പ്രമുഖ ബാങ്കുകള്‍ വഴി വായ്പ നല്‍കി വരുന്നുണ്ട്.
ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നും പ്രവാസി പുനരധിവാസ പദ്ധതി (NDPREM) വായ്പയുടെ വിതരണ ഉദ്ഘാടനം നോര്‍ക്ക റൂട്ട്‌സ് സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിച്ചു. വെഞ്ഞാറമൂട് സ്വദേശി മുജീബ് ഖാന്‍ ആദ്യ വായ്പ ഏറ്റുവാങ്ങി.
കൂടുതല്‍ വിവരം നോര്‍ക്ക റൂട്‌സിന്റെ ടോള്‍ ഫ്രീ നമ്പറായ 1800 425 3939(ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കാള്‍ സേവനം) നമ്പറുകളില്‍ ലഭിക്കും.