English മലയാളം

Blog

Prashanth Bhushan

 

ന്യൂഡല്‍ഹി: കേരളത്തെ അഭിനന്ദിച്ചും ഉത്തര്‍പ്രദേശിനെ പരിഹസിച്ചും മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. രാമരാജ്യം (vs) യമരാജ്യം എന്ന അടിക്കുറിപ്പോടെ കേരളത്തെ മുകച്ച സംസ്ഥാനമായി തെരഞ്ഞെടുത്ത വാര്‍ത്ത പങ്കുവച്ചായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.

ഐ.എസ്.ആര്‍.ഒ മുന്‍ മേധാവി ഡോ.കസ്തൂരി രംഗന്‍ അധ്യക്ഷനായ പബ്ലിക് അഫയേഴ്‌സ് സെന്റര്‍ തയ്യാറാക്കിയ പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്‌സ് കണക്കനുസരിച്ചാണ് ഇന്ത്യയിലെ മികച്ച ഭരണം കാഴ്ച്ചവെക്കുന്ന സംസ്ഥാനം എന്ന പദവി കേരളം സ്വന്തമാക്കിയത്. പക്ഷപാതരാഹിത്യം, വളര്‍ച്ച, സുസ്ഥിരത എന്നീ മൂന്ന് ഘടകങ്ങള്‍ അടിസ്ഥാനമാക്കി സുസ്ഥിര വികസനം വിശകലനം ചെയ്താണ് സംസ്ഥാനങ്ങളിലെ ഭരണങ്ങളുടെ പ്രകടനം വിലയിരുത്തിയതെന്ന് പിഎസി പറയുന്നു.

Also read:  'അവിടെ ഒരു പള്ളിയേ ഇല്ലായിരുന്നു' : കോടതി വിധിയില്‍ പ്രശാന്ത് ഭൂഷണ്‍