ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജി എന്‍.വി രമണയ്‌ക്കെതിരെ ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ഉയര്‍ത്തിയ ആരോപണങ്ങളില്‍ അന്വേഷണം അവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ജസ്റ്റിസ് എന്‍.വി രമണയ്‌ക്കെതിരെ ഉയര്‍ന്നത് ഗുരുതര ആരോപണങ്ങള്‍ ആണെന്നും വിഷയത്തില്‍ വ്യക്തവും ശക്തവുമായ അന്വേഷണം ആവശ്യമാണെന്നും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.
"In a letter to CJI S.A. Bobde, AP CM Jagan Reddy accused Justice N.V. Ramana of corruption&of conspiring against his government on behalf of TDP leader Chandra Babu Naidu."
The allegations are serious & certainly require a quick, crebible & thorough probe https://t.co/sA8F7nNdQH— Prashant Bhushan (@pbhushan1) October 11, 2020
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡയ്ക്ക് നല്‍കിയ കത്തില്‍ ജസ്റ്റിസ് എന്‍.വി രമണയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി ജസ്റ്റിസ് എന്‍.വി രമണയ്ക്ക് അടുത്ത ബന്ധമാണുള്ളതെന്ന് കത്തില്‍ പറയുന്നു. ഇവര്‍ തമ്മില്‍ അനധികൃത സ്ഥലമിടപാടുകള്‍ നടന്നതായും ജഗന്‍ മോഹന്‍ ആരോപിക്കുന്നു.
ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി അമരാവതിയെ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് ജസ്റ്റിസ് രമണയുടെ രണ്ട് പെണ്‍മക്കള്‍ അമരാവതിയിലുള്ള ചിലരുമായി സ്ഥലമിടപാട് നടത്തിയിട്ടുണ്ടെന്നും ഇത് സംശയകരമാണെന്നും കത്തില്‍ ആരോപിക്കുന്നു.
ആന്ധ്രാപ്രദേശ് ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്ന എന്‍.വി രമണ ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ചുവെന്നും എട്ട് പേജുള്ള കത്തില്‍ പറയുന്നു. തെലുങ്ക് ദേശം പാര്‍ട്ടിയുമായി ബന്ധപ്പെട്ട് വിഷയങ്ങളെല്ലാം ചില പ്രത്യേക ജഡ്ജുമാരുടെ മുന്‍പിലേ എത്താറുള്ളുവെന്നാണ് ജഗന്‍ മോഹന്‍ കത്തില്‍ ആരോപിക്കുന്നു.