ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ആശുപത്രിയില്‍ മറ്റൊരു ആവശ്യത്തിനായി എത്തിയതായിരുന്നു അദ്ദേഹം. എന്നാല്‍ തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ആകുകയായിരുന്നു. അദ്ദേഹം തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്.
On a visit to the hospital for a separate procedure, I have tested positive for COVID19 today.
I request the people who came in contact with me in the last week, to please self isolate and get tested for COVID-19. #CitizenMukherjee— Pranab Mukherjee (@CitiznMukherjee) August 10, 2020
കഴിഞ്ഞ ആഴ്ചയില്‍ താനുമായി സമ്പര്‍ക്കമുണ്ടായിട്ടുളള എല്ലാവരും സ്വയം ഐസൊലേഷനില്‍ പോകണമെന്നും പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.