തിരുവനന്തപുരം: സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് പദ്ധതിയുമായി സര്‍ക്കാര്‍. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ഏഴായിരം കോടി രൂപ ചിലവഴിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. അഞ്ചു വര്‍ഷം കൊണ്ട് സമൂഹത്തിലെ അതിദരിദ്രരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുമെന്നും മന്ത്രി പറഞ്ഞു. ആശ്രയ അടക്കെ വിവിധ പദ്ധതികളിലായാണ് ഏഴായിരം കോടി രൂപ ചിലവഴിക്കുക. ആശ്രയ പദ്ധതിക്കായി മാത്രം നൂറു കോടി രൂപ അധികം അനുവദിച്ചു.
സംസ്ഥാനത്തെ പരമ ദരിദ്രരുടെ പുതിയ പട്ടിക തയ്യാറാക്കുമെന്ന് മന്ത്രി പറഞ്ഞു. ആശ്രയ ഗുണഭോക്താക്കളെയും തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍ദേശിക്കുന്നവരെയും പട്ടികയില്‍ ചേര്‍ക്കും. മൂന്നു മുതല്‍ നാല് ലക്ഷം പേര്‍ വരെ പട്ടികയില്‍ വരും. ജോലിയില്ലാത്തവര്‍ക്കും വരുമാനം ആര്‍ജിക്കാന്‍ ശേഷിയില്ലാത്തവരുമായവര്‍ക്ക് നേരിട്ട് സഹായം നല്‍കും. വിവിധ പദ്ധതികള്‍ വഴി അഞ്ചു വര്‍ഷം കൊണ്ട് 6000-7000 കോടി രൂപ ചിലവഴിക്കും.











