English हिंदी

Blog

joseph vazhakkan

 

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കനെതിരെ കെപിസിസി ആസ്ഥാനത്തും തിരുവനന്തപുരം നഗരത്തിലെ മറ്റിടങ്ങളിലും പോസ്റ്ററുകള്‍. ജോസഫ് വാഴക്കനെ മൂവാറ്റുപുഴയില്‍ മത്സരിപ്പിക്കുന്നതിനെതിരെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

Also read:  പ്രണയിതാക്കള്‍ക്കായി ഡേറ്റിങ് ഡെസ്റ്റിനേഷനും കോഫിഷോപ്പും വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്; ലൗ ജിഹാദെന്ന് ബിജെപി

ജോസഫ് വാഴക്കന്‍ മൂവാറ്റുപുഴ സീറ്റിന് അര്‍ഹനല്ല എന്നാണ് ഇംഗ്ലീഷിലുള്ള പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്. ‘സേവ് കോണ്‍ഗ്രസ്, സേവ് മൂവാറ്റുപുഴ’ തുടങ്ങിയ വാചകങ്ങളും പോസ്റ്ററിലുണ്ട്. നേരത്തെ മൂവാറ്റുപുഴ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കി ചങ്ങനാശേരി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഇതിനെതിരേ ജോസഫ് വാഴക്കന്‍ ഉള്‍പ്പെടെ പരസ്യമായി രംഗത്തെത്തി. ഇതിനു പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.