തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്ക് പുറമെ ഭിന്ന ശേഷികാര്‍ക്കും 80 വയസ്സ് കഴിഞ്ഞവര്‍ക്കും തപാല്‍വോട്ടിന് അവസരമൊരുക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറം മീണ. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോവിഡ് ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടികളുമായി 21 ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ച നടത്തുമെന്നും ടിക്കാറാം മീണ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിലും പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. തപാല്‍ വോട്ട് വേണ്ടവര്‍ വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിനുളളില്‍ റിട്ടേണിംഗ് ഓഫീസറെ അറിയിക്കണം. സംസ്ഥാനത്ത് ആറര ലക്ഷത്തിലധികം വോട്ടര്‍മാര്‍ എന്‍പത് വയസ്സിന് മുകളിലുളളവരാണ്. ഇവരില്‍ ആഗ്രഹമുളളവര്‍ക്കെല്ലാം പോസ്റ്റല്‍ വോട്ട് അനുവദിക്കും. കോവിഡ് രോഗികള്‍ വോട്ട് ചെയ്യാന്‍ വരുമ്പോള്‍ സ്വന്തം ചെലവില്‍ പിപിഇ കിറ്റ് ധരിക്കണമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.











