തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 114 പേര്‍ക്ക് കൂടി കോവിഡ്. 110 തടവുകാര്‍ക്കും നാല് ഉദ്യോഗസ്ഥര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജയിലില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 477 ആയി.
ഞായറാഴ്ച 145 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 144 തടവുകാര്‍ക്കും ഒരു ജയില്‍ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചത്. ജയിലില്‍ ആദ്യം രോഗം സ്ഥിരീകരിച്ച തടവുകാരന്‍ മണികണ്ഠന്‍ (72) ഞായറാഴ്ച രാവിലെ മരിക്കുകയും ചെയ്തു.
അതേസമയം, തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസിലെ ഗാര്‍ഡുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ആര്‍ആര്‍എഫുകാര്‍ക്ക് കോവിഡ്. 12 പോലീസുകാര്‍ക്ക് നിരീക്ഷണത്തില്‍ പോയി.