Web Desk
മലപ്പുറം: കോവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്ന പൊന്നാനി താലൂക്കില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. ഇന്ന് മുതല്‍ ജൂലൈ ആറ് വരെയാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്നലെ കണ്ടെയ്ന്‍മെന്റ് സോണാക്കിയ പ്രദേശങ്ങളുടെ സമീപ പഞ്ചായത്തുകളില്‍ കൂടി നിയന്ത്രണം ഏര്‍പ്പെടുത്തും.
താലൂക്കിലെ 1500 പേര്‍ക്ക് സ്വകാര്യ ആശുപത്രികളുടെ സഹായത്തോടെ പരിശോധന നടത്തും. ആവശ്യമെങ്കില്‍ പരിശോധന വ്യാപിക്കുമെന്നും മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.
സമൂഹ വ്യാപനമറിയുന്നതിനായി സെന്റിനല്‍ സര്‍വൈലന്‍സ് പരിശോധന നടത്തിയിരുന്നു. ഇതിലൂടെയാണ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും മൂന്ന് നഴ്‌സുമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സമ്പര്‍ക്ക പട്ടികയില്‍ 21,000ത്തോളം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
എറണാകുളത്തും കോട്ടയത്തും നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ നടപടി തുടങ്ങി. കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തില്‍ നാളെയും മറ്റന്നാളും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.