തിരുവനന്തപുരം: നാലാഞ്ചിറയില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച പോളിങ് സാമഗ്രി വിതരണം. ഉദ്യോഗസ്ഥരോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി. നിയന്ത്രണങ്ങള്‍ ഉദ്യോഗസ്ഥരും വോട്ടര്‍മാരും കര്‍ശനമായി പാലിക്കണം. പ്രശ്‌നം പരിഹരിച്ചെന്നും ഇലക്ഷന്‍ കമ്മീഷണര്‍ വി ഭാസ്‌കരന്‍ പറഞ്ഞു. ആറ് മണിക്ക് ശേഷവും പി.പി.ഇ കിറ്റ് ധരിച്ച് രോഗികള്‍ക്ക് വോട്ട് ചെയ്യാം.
തിരുവല്ലയിലും കോവിഡ് മാനദണ്ഡങ്ങള്‍ നിരസിച്ചു. കാവുംഭാഗം സ്‌കൂളില്‍ സാമഗ്രി വിതരണം സാമൂഹിക അകലം പാലിക്കാതെയാണ്. ഉദ്യോഗസ്ഥര്‍ വരാന്തയില്‍ തിങ്ങിക്കൂടി നില്‍ക്കുകയാണ്.