കരിഞ്ചന്തയിലേയ്ക്ക് കടത്തിയ റേഷൻ ഭക്ഷ്യധാന്യങ്ങൾ ആലപ്പുഴ സൗത്ത് പോലീസ് പിടികൂടി. തിരുവമ്പാടി ജംഗ്ഷന് സമീപം സ്വകാര്യ വ്യക്തിയുടെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നാണ് ഭക്ഷ്യധാന്യങ്ങൾ പിടിച്ചെടുത്തത്. ഉച്ചയ്ക്ക് ശേഷം പോലീസ് നടത്തിയ റെയ്ഡിലാണ് 161 ചാക്ക് ഭക്ഷ്യധാന്യങ്ങൾ കണ്ടെത്തിയത്.
100 ചാക്ക് കുത്തരി, 32 ചാക്ക് ചാക്കരി, 13 ചാക്ക് പച്ചരി, 16 ചാക്ക് ഗോതമ്പ് എന്നിവയാണ് പിടിച്ചെടുത്തത്. അജിത്ത് കുമാർ എന്നയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് സാധനങ്ങൾ പിടികൂടിയത്. ഏജൻ്റുമാർ മുഖേന കരിഞ്ചന്തയിലേയ്ക്ക് കടത്തിയ അരിയും ഗോതമ്പുമാണിത്. വീട്ടുടമയെ ഉൾപ്പെടെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.