പൊന്നാനി ട്രഷറിയിൽ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനു കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ട്രഷറി അടച്ചു. അതേസമയം തിരൂരങ്ങാടി നഗരസഭാ ഓഫീസിലെ ജീവനക്കാരന് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് നഗരസഭാ ഓഫീസും അടച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊന്നാനിയിൽ ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. പൊന്നാനി താലൂക്ക്, താനൂർ നഗരസഭ, എടക്കര ഗ്രാമപഞ്ചായത്തിൽ 3, 4, 5 വാർഡുകൾ, വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ 21 വാർഡ് എന്നിവടങ്ങൾ കർശന നിയന്ത്രണത്തിലാണ്.