English हिंदी

Blog

kollam bypass

 

കൊല്ലം: കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് പോലീസ് തടഞ്ഞു. സര്‍ക്കാര്‍ അനുമതി ഇല്ലാതെ ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്ന് പോലീസ് കമ്പനിയെ അറിയിച്ചു. വെള്ളിയാഴ്ച 8 മണി മുതല്‍ ടോള്‍ പിരിക്കാനായിരുന്നു കമ്പനിയുടെ തീരുമാനം.

Also read:  ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയം യുവാക്കള്‍ക്ക് പ്രചോദനാത്മക സന്ദേശം: പ്രധാനമന്ത്രി

എന്നാല്‍ ജില്ലാ കളക്ടറുടെ അനുമതിയില്ലാതെയാണ് ടോള്‍ പിരിക്കുന്നതെന്ന് കാണിച്ച് പോലീസ് പിരിവ് തടയുകയായിരുന്നു. ടോള്‍ പിരിക്കാനുള്ള തീരുമാനം ജില്ലാഭരണകൂടത്തെ കമ്പനി രേഖാമൂലം അറിയിച്ചിരുന്നില്ല. തങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചെന്നായിരുന്നു കമ്പനി അധികൃതര്‍ പറഞ്ഞത്.

Also read:  നിയന്ത്രണം കൃത്യമായി പാലിച്ചില്ലെങ്കിൽ തലസ്ഥാന നഗരത്തിൽ വീണ്ടും ലോക്ഡൗൺ; മേയർ കെ.ശ്രീകുമാർ

അതേസമയം ടോള്‍ പിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്ക് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ കത്തയച്ചിരുന്നു. ഒരു ദിശയിലേക്കുള്ള യാത്ര, ഇരുവശത്തേക്കുമുള്ള യാത്ര, ഒരു മാസത്തെ യാത്ര, കൊല്ലത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ എന്നിങ്ങനെ പ്രത്യേകം നിരക്കായിരുന്നു ടോളിനായി കമ്പനി നിശ്ചയിച്ചത്.