ആലപ്പുഴ: ആലപ്പുഴയില്‍ രണ്ടിടങ്ങളില്‍ പോലീസുകാര്‍ക്ക് നേരം ആക്രമണം. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ പോലീസുകാരന്‍ സജീഷ്, കുത്തിയോട് സ്‌റ്റേഷനിലെ പോലീസുകാരന്‍ വിജീഷ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വെട്ടു കേസിലെ പ്രതിയെ പിടികൂടാന്‍ പോയപ്പോഴാണ് സജീഷിന് നേരം ആക്രമണമുണ്ടായത്. സജീഷിന്റെ കൈപ്പത്തിയില്‍ വെട്ടേറ്റു. പ്രതി ഒളിവിലാണ്. കോടാംതുരുത്തിയില്‍ അടിപിടി പരിഹരിക്കുന്നതിനിടെയാണ് വിജേഷിന് കുത്തേറ്റത്. ഇരുവരും ആശുപത്‌രിയില്‍ ചികതിത്സയിലാണ്.