English हिंदी

Blog

police

 

5,000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ശാന്തന്‍പാറ സ്‌റ്റേഷനിലെ എ.എസ്.ഐ, എം.വി.ജോയിക്ക് രണ്ടു വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി ജോബിന്‍ സെബാസ്റ്റ്യനാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്. അടിപിടി കേസിലെ പ്രതിയായ ഇടുക്കി സ്വദേശി രാജന്റെ കൈയില്‍ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലന്‍സ് പിടികൂടിയത്.

Also read:  നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്കുള്ള ധനസഹായം ലഭിക്കാത്തവർക്ക് രേഖകൾ പുനർസമർപ്പിക്കാം; നോർക്ക റൂട്ട്സ്

ഒരു അടിപിടികേസില്‍ നിന്നും രാജനെ ഒഴിവാക്കുവാനാണ് എ.എസ്.ഐ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഇടുക്കി വിജിലന്‍സ് ഡി.വൈ.എസ്.പി, പി.ടി. കൃഷ്ണന്‍കുട്ടിയാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്് പ്രോസിക്യൂട്ടര്‍ രാജ്‌മോഹന്‍ ആര്‍. പിള്ള ഹാജരായി.