തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഫലപ്രഖ്യാപനം നടത്തും. ജൂലൈ പത്തിന് പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്ന പരീക്ഷാഫലം തലസ്ഥാനത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു.
42 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷാഫലത്തിനായി കാത്തിരിക്കുന്നത്. ww.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ നിന്ന് ഫലം അറിയാന്‍ സാധിക്കും. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷകള്‍ മെയ് 26 നും 29 നും ഇടയിൽ നടത്തുകയാണുണ്ടായത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് രണ്ടാംഘട്ട പരീക്ഷകള്‍ നടത്തിയത്. അതേസമയം സിബിഎസ്ഇ പ്ലസ് ടു ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചു.


















