കോഴിക്കോട്: പ്ലസ് ടു കോഴ ആരോപണ കേസില്‍ ചോദ്യം ചെയ്യലിനായി കെ. എം ഷാജി എംഎല്‍എ കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഒഫീസില്‍ ഹാജരായി. അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു സീറ്റ് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് ചോദ്യം ചെയ്യലിന് എംഎല്‍എ ഹാജരായത്. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുമെന്നും കാര്യങ്ങള്‍ വിശദമായി പറയാനുണ്ടെന്നും കെ. എം ഷാജി മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം കെ. എം ഷാജിയുടെ ഭാര്യ ആശയുടെ മൊഴി ഇന്നലെ ഇഡി രേഖപ്പെടുത്തിയിരുന്നു. അതോടൊപ്പം തന്നെ കണക്കില്‍ പെടാത്ത സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ കെ.എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനും ഉത്തരവുണ്ട്.