Web Desk
മലയാള ചലച്ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കഴിഞ്ഞ ദിവസസാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകന്‍ വിഷ്ണു പ്രസാദിനെ എറണാകുളം റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നടന്‍ ടൊവിനോ തോമസ് നായകനായി എത്തുന്ന സിനിമയുടെ ചിത്രീകരണത്തിനായി ആലുവാ മണപ്പുറത്ത് നിര്‍മ്മിച്ച പള്ളി മോയ് 24 നായിരുന്നു ബജ്രംഗ്ദള്‍ പ്രവര്‍ത്തകസംഘം പൊളിച്ചുമാറ്റിയത്.
സംഭവത്തില്‍ രാഷ്ട്രീയ ബജ്രംഗ്ദള്‍ നേതാവ് ഉള്‍പ്പെടെ ആറ് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പിടിയിലായ വിഷ്ണുപ്രസാദ് കേസില്‍ ഒന്‍പതാം പ്രതിയാണ്. ഇയാള്‍ ഒന്നിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കേസിലെ മുഖ്യപ്രതി രതീഷ് മൂന്ന് കൊലപാതക കേസുകളിലും നിരവധി കൊലപാതകശ്രമങ്ങളിലും പ്രതിയാണ്.
പ്രതികള്‍ക്കെതിരെ മതസ്പര്‍ദ സൃഷ്ടിക്കാനുള്ള ശ്രമം, സ്വത്ത് നശിപ്പിക്കല്‍, ഗൂഢാലോചന, എപ്പിഡമീസ് ഡിസീസ് ഓര്‍ഡിനന്‍സ് തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികള്‍ക്ക് മേല്‍ കാപ്പ വകുപ്പുകളും ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.