ഭക്ഷ്യ- പൊതുവിതരണ- ഉപഭോക്തൃ മന്ത്രാലയത്തിന്റെ അധിക ചുമതല കേന്ദ്ര റയിൽവേ- വാണിജ്യ മന്ത്രി പിയൂഷ് ഗോയിലിന്. ഭക്ഷ്യ- പൊതുവിതരണ- ഉപഭോക്തൃ വകുപ്പ് മന്ത്രി റാം വിലാസ് പാസ്വാന്റെ നിര്യാണത്തെ തുടർന്നാണിത്.
ഇന്നാണ് രാഷ്ട്രപതി ഭവൻ അധിക ചുമതല സംബന്ധിച്ച വിജ്ഞാപനമിറക്കിയത്. ഒക്ടോബർ എട്ടിനാണ് 74 ക്കാരനായ പസ്വാൻ നിര്യാതനായത്. ഡല്‍ഹി എയിംസിൽ വച്ചായിരുന്നു അന്ത്യം. ബിഹാറിൽ നിന്നുള്ള പാർലമെന്റംഗമായിരുന്നു.




















