‘ദി ഹിന്ദു’വിന്റെ ഡെപ്യുട്ടി എഡിറ്റര്‍ എന്‍ ജെ നായരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ധാര്‍മിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിച്ച പ്രഗത്ഭ പത്രപ്രവര്‍ത്തകനായിരുന്നു എന്‍ ജെ നായര്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
തന്റെ തൊഴിലില്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിച്ച പ്രഗത്ഭ പത്രപ്രവര്‍ത്തകനായിരുന്നു എന്‍ ജെ നായര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു.
മികച്ച രാഷ്ട്രീയ ലേഖകനായിരുന്നു എന്‍.ജെ. കേരളത്തിന്റെ വ്യവസായം, വാണിജ്യം, ധനകാര്യം, ഊര്‍ജം എന്നീ മേഖലകളെക്കുറിച്ച് ആഴത്തില്‍ പഠിച്ച അദ്ദേഹം വികസനോന്മുഖമായ ഒട്ടേറെ വാര്‍ത്തകളും വിശകലനകളും വായനക്കാര്‍ക്ക് നല്‍കി.
വിവാദങ്ങള്‍ക്ക് പിറകെ പോകാന്‍ വിസമ്മതിച്ച് കേരളത്തിന്റെ വികസനത്തിന് തന്റെ കഴിവുകള്‍ ഉപയോഗിച്ച എന്‍.ജെ.നായര്‍, രാഷ്ട്രീയ നിരീക്ഷണങ്ങളിലൂടെ ടി.വി. പ്രേക്ഷകര്‍ക്കും സുപരിചിതനായിരുന്നു. പത്രപ്രവര്‍ത്തന ശാഖയ്ക്കു വലിയ നഷ്ടമാണ് എന്‍. ജെ. നായരുടെ നിര്യാണമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ദു:ഖാര്‍ത്തരായ കുടുംബാംഗങ്ങളെയും സഹപ്രവര്‍ത്തകരെയും സുഹൃത്തുകളെയും അദ്ദേഹം അനുശോചനം അറിയിച്ചു.












