കോഴിക്കോട്: കൂരാച്ചുണ്ടില്‍ വീട്ടില്‍ ഓടിക്കയറിയ കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. ഒരെണ്ണത്തിനെ പന്നിയെ വെടിയുതിര്‍ക്കാന്‍ ലൈസന്‍സുള്ള നാട്ടുകാരും മറ്റൊ വനപാലകരുമാണ് വെടിവച്ചത്.
രാവിലെ ഏഴ് മണിയോടെയാണ് കെഎസ്ഇബി ജീവനക്കാരനായ പൂവ്വത്തുംചോല മോഹനന്റെ വീട്ടില്‍ പന്നി കയറിയത്. ആളില്ലാത്തെ മുറിയില്‍ കയറി ബെഡും മറ്റും നശിപ്പിക്കാന്‍ തുടങ്ങി. തുടര്‍ന്ന് വീട്ടുകാര്‍ ആ മുറിയടച്ച് പുറത്തേക്ക് രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ പന്നികളെ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. തുടര്‍ന്നാണ് വനപാലകരെത്തി വെടിവെച്ച് കൊന്നത്.
ഏറെ നാളായി കൂരാച്ചുണ്ട് പ്രദേശത്ത് പന്നി ശല്യം അതിരൂക്ഷമാണ്. പന്നിയെ വെടിവെച്ച് കൊല്ലാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി തവണ കര്‍ഷകര്‍ വനംവകുപ്പിന് നിരവധി പരാതി നല്‍കിയിരുന്നു.