തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിന്റെയും സ്വപ്‌നയുടെയും ഫോണ്‍ രേഖ പുറത്ത്. സരിത്ത് പലതവണ എം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ വിളിച്ചു. പതിനാല് തവണയാണ് ഇരുവരും സംസാരിച്ചത്. ഒരു മണിക്കൂര്‍ വരെ നീണ്ട ഫോണ്‍വിളികള്‍ ഉണ്ടായിരുന്നു. 9 തവണ സരിത്ത് ശിവശങ്കറിനെ വിളിച്ചു. അഞ്ച് തവണയാണ് ശിവശങ്കര്‍ സരിത്തിനെ വിളിച്ചത്. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലാണ് ഫോണ്‍വിളികള്‍.
സ്വപനയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലും സംസാരിച്ചതിനും തെളിവുകള്‍ ഉണ്ട്. ജൂണ്‍ മാസത്തില്‍ 9 തവണ സ്വപ്‌ന ജലീലിനെ വിളിച്ചിട്ടുണ്ട്. ജലീലിന്റെ പേഴ്‌സണല്‍ സ്റ്റാഫായ നാസര്‍ എന്നയാളുമായാണ് സംസാരിച്ചത്. ജൂണ്‍ ഒന്നിന് സ്വപ്‌ന കെ.ടി ജലീലിനോട് സംസാരിച്ചു.