English हिंदी

Blog

covid india

Web Desk

ആശങ്ക വര്‍ധിപ്പിച്ച്‌ രാജ്യത്ത് കോവിഡ് വ്യാപനം ഉയരുന്നു. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 357 പേരാണ് കൊറോണ ബാധിച്ച്‌ മരിച്ചത്. ഇതോടെ കോവിഡ് മരണം രാജ്യത്ത് 8000 കടന്നു. മരണം 8102 ആയി.

Also read:  ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: എംസി കമറുദ്ദീനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരണം ആദ്യമായി 300 കടക്കുന്നത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 9996 ആയി. ഇതോടെ ആകെ കോവിഡ് ബാധിതര്‍ 2,86,579 ആയി ഉയര്‍ന്നു. 1,41,029 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Also read:  യു.പി മുഖ്യമന്ത്രിയെ പുകഴ്ത്തിയ ഉമ്മന്‍ ചാണ്ടിക്കെതിരെ ഒരുപക്ഷം കോണ്‍ഗ്രസ് വിഭാഗം

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,808 സാംപിളുകള്‍ ടെസ്റ്റ് ചെയ്തതായി ഐസിഎംആര്‍ അറിയിച്ചു. ഇതോടെ ആകെ പരിശോധനയ്ക്ക് വിധേയമാക്കിയ സ്രവസാംപിളുകളുടെ എണ്ണം 52,13,140 ആയതായി ഐസിഎംആര്‍ വ്യക്തമാക്കി.