രാജ്യത്തെ പെട്രോള്‍ വില വര്‍ദ്ധനവില്‍ കാര്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പെട്രോള്‍ വില വര്‍ദ്ധന ജനങ്ങളെ ബാധിക്കില്ല. പ്രതിപക്ഷത്തിരുന്നപ്പോഴാണ് പെട്രോളിയം വില വര്‍ദ്ധനവിനെതിരെ വണ്ടി ഉന്തിയത്. ഇപ്പോള്‍ വേറെ ഉന്താന്‍ ആളുണ്ടല്ലോയെന്നും സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
പ്രതിപക്ഷത്തിരുന്നാല്‍ ഇനിയും വണ്ടിയുന്തുമെന്നാണ് കെ സുരേന്ദ്രന്‍ പറയുന്നത്.പെട്രോള്‍ വിലയ്ക്ക് എതിരെ പ്രതിപക്ഷത്തിരിക്കുമ്പോള്‍ പല സമരങ്ങളും നടത്തും. അതിലൊന്നും കാര്യമില്ലെന്നും സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു