തിരുവനന്തപുരം: സര്‍വകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും ഇന്നും കൂട്ടി. ഇതോടെ പെട്രോള്‍ വില 90 ന് അരികിലെത്തി.
തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ വില 88 രൂപ 58 പൈസയാണ്. ഡീസല്‍ വില 82 രൂപ 65 പൈസയിലുമെത്തി. കൊച്ചിയില്‍ പെട്രോള്‍ വില 86 രൂപ 57 പൈസയായി. കൊച്ചിയിലെ ഡീസല്‍ വില 80 രൂപ 77 പൈസയാണ്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞ് നില്‍ക്കുമ്പോഴാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടുന്നത് എന്നതാണ് ശ്രദ്ധേയം. ഇതോടൊപ്പം സംസ്ഥാനത്തെ നികുതി കൂടി ചേരുമ്പോള്‍ ദുരിതത്തലാകുന്നത് സാധാരണക്കാരാണ്. ഒപ്പം അവശ്യ സാധനങ്ങള്‍ക്കടക്കം വിലക്കയറ്റമുണ്ടാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.












