ഡല്‍ഹി: രാജ്യത്ത് വീണ്ടും പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധിച്ചു. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ധന വിലയില്‍ വര്‍ദ്ധനവുണ്ടാകുന്നത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 17 പൈസയാണ് കൂടിയത്. ഡീസലിന് 22 പൈസയും കൂടി. 50 ദിവസത്തിന് ശേഷമാണ് പെട്രോളിന് വില കൂടുന്നത്.
ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില 81.06 രൂപയില്‍ നിന്ന് 81.23 രൂപയായി. ഡീസലിന് ലിറ്ററിന് 70.68 രൂപയാണ് പുതുക്കിയ വില. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കാന്‍ 81.68 രൂപയാണ് മുടക്കേണ്ടത്. ഡീസലിന് 74.85 രൂപയാണ് വില. ബ്രന്റ് ക്രൂഡ് ഓയില്‍ ബാരലിന് 44 ഡോളറിനാണ് വ്യാപാരം നടക്കുന്നത്.