പെരുമ്പാവൂര്‍: മദ്യപാനത്തിടെ ഉണ്ടായ വാക്കുതര്‍ക്കത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി മണി (35) ആണ് മരിച്ചത്. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി.
പ്രദേശത്ത് തന്നെ വെടിവെയ്പ്പും റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട്താഴത്ത് രണ്ട് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. തണ്ടേക്കാട് സ്വദേശി നിസാറാണ് പിസ്റ്റള്‍ ഉപയോഗിച്ച് ആദില്‍ ഷാ എന്ന ആളുടെ നെഞ്ചില്‍ വെടിവെച്ചത്. പരിക്കേറ്റയാളെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.