English हिंदी

Blog

goldd

 

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് 320 രൂപ കൂടി 37,840 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്. ഗ്രാമിന് 40 രൂപ കൂടി 4730 രൂപയായി ഉയര്‍ന്നു. ജനുവരി രണ്ടിന് പവന് 37,520 രൂപയായിരുന്നു സ്വര്‍ണവില. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവിലയില്‍ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതാണു സംസ്ഥാനത്ത് ഇതുവരെയുള്ള റെക്കോര്‍ഡ് നിലവാരം. അതേസമയം കമ്മോഡിറ്റി വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,923 ഡോളറാണ് നിലവിലെ നിരക്ക്.

Also read:  വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; ഒരാള്‍ കൂടി അറസ്റ്റില്‍